2004 ഓഗസ്റ്റ് 29 നു മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നതിനു മുൻപ് എ.കെ. ആന്റണി ഒപ്പിട്ട സുപ്രധാനമായ ഉത്തരവ് ഏതാണ് ? കേരളത്തിലെ മാപ്രകൾക്ക് ഇത്രയും കാലമായിട്ടും അറിഞ്ഞു കൂടാ. 200 കോടിയുടെ ടൈറ്റാനിയം കുംഭകോണം തടയുവാൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് 1.8.2004 ൽ സെബാസ്റ്റ്യൻ ജോർജ് നൽകിയ പരാതിയിൽ രഹസ്യാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാനുള്ള നിർദ്ദേശത്തിനു എ.കെ.ആന്റണി അനുവാദം നൽകിയത് 23.8.2004 ൽ . 26.8.2004 ൽ വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകികൊണ്ടുള്ള ഉത്തരവ് ഇറങ്ങി.ഒപ്പിലെ മഷി മായും മുൻപ് എ.കെ.ആന്റണിയുടെ മുഖ്യമന്ത്രി കസേര തെറിച്ചു . ഈ വസ്തുത ഞാൻ അറിയുന്നത് 6 വർഷം കഴിഞ്ഞു 2010 ൽ വിവരാവകാശ നിയമം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ . മറ്റൊന്ന് കൂടി അറിഞ്ഞു . എ.കെ.ആന്റണി നൽകിയ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ യാതൊരു വിധ അന്വേഷണവും വിജിലൻസ് നടത്തിയില്ല . പ്രഗത്ഭർ ആയിരുന്ന ഹോർമീസ് തരകൻ ഐപിഎസ് നോ ,സിബി മാത്യു ഐപിഎസ് നോ ടൈറ്റാനിയം അഴിമതിക്കെതിരെ ഒന്നും ചെയ്യുവാൻ സാധിച്ചില്ല .
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംഘടിത കൊള്ളയടി ആയിരുന്നു ടൈറ്റാനിയം. അത് തടയുവാൻ കഴിയാതെ പോയതിൽ എ.കെ.ആന്റണിക്ക് ഇന്ന് ദുഃഖം ഉണ്ടോ ?
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു മുഖ്യ മന്ത്രി എ കെ ആന്റണിക്ക് ആദ്യം പരാതി നൽകിയത് 3.3.2003 ൽ . ഇ കെ നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്തു അഴിമതിക്ക് വേണ്ടി ഉണ്ടാക്കിയ മലിനീകരണ നിവാരണ പദ്ധതിക്കെതിരെ 15.3.2001 ൽ ലോകായുക്തയിൽ നിന്നും ഞാൻ സ്റ്റേ വാങ്ങി ഇരുന്നു .എന്നാൽ ഒരാഴ്ച കഴിഞ്ഞു ലോകായുക്‌തിന്റെ സ്റ്റേ ഉത്തരവ് അട്ടിമറിക്കപ്പെട്ടു . കമ്പനി മാനേജ്‌മെന്റ് എനിക്കെതിരെ തിരിഞ്ഞു .
എ കെ ആന്റണിയെ ചോദ്യം ചെയ്യുവാൻ വിജിലൻസ് തയ്യാറായില്ല . സി ബി ഐ ഏതായാലും ചോദ്യം ചെയ്തേ പറ്റൂ . ടൈറ്റാനിയം അഴിമതിയുടെ സത്യം പുറത്തു വരട്ടെ .
മലിനീകരണ നിവാരണ പദ്ധതിക്ക് കരാർ നൽകിയത് 10.2.2006 ൽ മാത്രം . അഴിമതി നടന്ന ശേഷം അല്ല ഞാൻ പരാതി നൽകിയത് . കോടികളുടെ അഴിമതി മുളയിലേ നുള്ളുവാൻ സാധിക്കുമായിരുന്നു . അഴിമതിയും ,പൊതുമുതൽ നഷ്ടവും ,1600 ഓളം പേര് ജോലി ചെയ്തിരുന്ന ഒരു പൊതു മേഖലാ സ്ഥാപനത്തിന്റെ തകർച്ചയും രാഷ്ട്രീയ - ട്രേഡ് യൂണിയൻ നേതാക്കന്മാരും ,ഐ. എ. എസ് കാരും ,ഐ. പി .എസ് കാരും ,ജഡ്ജിമാരും ,വക്കീലന്മാരും വായും പൊളിച്ചു നോക്കി നിന്നു . എനിക്ക് നഷ്ടം ആയതു ജീവിതത്തിന്റെ കാൽ നൂറ്റാണ്ട് . വ്യക്തിപരമായി ലക്ഷങ്ങളുടെ നഷ്ടം. - കുറിപ്പിൽ പറയുന്നു.
25 വർഷത്തിനപ്പുറം അഴിമതിക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു വമ്പൻ തട്ടിപ്പുകാരൻ്റെ കീഴിലാണ് കേരളമിപ്പോൾ. ടൈറ്റാനിയം ഉൽപന്നങ്ങൾക്കുള്ള അസംസ്കൃത വസ്തു കരിമണൽ ആണെന്നിരിക്കെ ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്ക് വഴിതെളിഞ്ഞത് വ്യക്തം. കർത്തയ്ക്ക് കാശുണ്ടാക്കാൻ വഴിതെളിച്ച അഴിമതിയുടെ കടയ്ക്ക് വെട്ടിയ എ.കെ.ആൻ്റണിക്ക് മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടെങ്കിൽ ഉമ്മൻ ചാണ്ടിയോട് പക തീർത്തത് അഭിമാനത്തെ കൊല്ലാക്കൊല ചെയ്താണ്.കൂടുതൽ വെളിപ്പെടുത്തലുകൾ പിന്നാലെ.
AK Antony decides to investigate the titanium scam - Chief Minister resigns. Sebastian George's note becomes controversial